തിരുവനന്തപുരം: അഭയ കേസിലെ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചു.  തിരുവനന്തപുരം സിബിഐ കോടതിയിലാണ് പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റം നിഷേധിച്ചത്. പ്രതികളോട് നേരിട്ടാണ് കോടതി ചോദ്യങ്ങള്‍ ചോദിച്ചത്. 50 ഓളം ചോദ്യങ്ങള്‍ പ്രതികളോട് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായ 49 പേരെ കോടതി ഇതിനകം വിസ്തരിച്ചു. പ്രതിഭാഗം സാക്ഷി വിസ്താരത്തിൽ തീരുമാനമെടുക്കാനായി കേസ് ഈ മാസം 12 ലേക്ക് മാറ്റി.

1992 മാർച്ച് 27നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.16 വർഷം കഴിഞ്ഞാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‍തത്. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് പ്രതികൾ. പ്രതികളെ അറസ്റ്റ് ചെയ്ത് 11 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.