കൊച്ചി: എറണാകുളം കണ്ടെയ്‌നർ റോഡിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു. ലേറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷനി സമീപത്താണ് അപകടം നടന്നത്.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം, ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.