തിരുവനന്തപുരം: പള്ളിപ്പുറത്ത്  വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മത്സ്യഫെഡിന്‍റെ ബലോറയും ടെമ്പോയുമായുമാണ് കൂട്ടിയിടിച്ചത്. ടെമ്പോ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. മത്സ്യഫെഡിന്‍റെ വാഹനത്തിൽ മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നു. 

കൊല്ലത്തേക്ക് പോവുകയായിരുന്ന മത്സ്യഫെഡിന്‍റെ വാഹനവും എതിരെ വന്ന ടെമ്പോയും കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ വാഹനങ്ങള്‍ പൂർണമായും തകർന്നു. പൊലീസും ഫയർഫോഴ്സുമെത്തി ടെമ്പോയും, ബലോറയും വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.