Asianet News MalayalamAsianet News Malayalam

അപകടങ്ങളുണ്ടായത് രണ്ടിടത്ത്, ഒരുമിച്ചാക്കി വന്‍ തുകയുടെ ഇന്‍ഷുറന്‍സ് തട്ടിപ്പ്; ഞെട്ടികുന്ന കഥ പുറത്ത്!

വിഴിഞ്ഞത്ത് അപകടത്തിൽ പെട്ട് കിടപ്പിലായ വ്യക്തിക്ക് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപം അപകടം ഉണ്ടായെന്ന് വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്.  പണം നൽകാമെന്ന് വാഗ്ദാനം നൽകി കടലാസുകളിൽ ഒപ്പിടീക്കുകയായിരുന്നുവെന്ന് കിടപ്പ് രോഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

accidents in two places insurance fraud by making it as one
Author
Thiruvananthapuram, First Published Apr 29, 2022, 1:01 PM IST | Last Updated Apr 29, 2022, 1:01 PM IST

തിരുവനന്തപുരം: വീട്ടുമുറ്റത്ത് വീണാലും തമിഴ്നാട്ടിൽ അപകടം ഉണ്ടായാലും അത് കേരളത്തിലെ വാഹന അപകടമാണെന്ന് ചിത്രീകരിച്ച്  ഇൻഷുറൻസ് തുക തട്ടുന്ന മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. വിഴിഞ്ഞത്ത് അപകടത്തിൽ പെട്ട് കിടപ്പിലായ വ്യക്തിക്ക് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപം അപകടം ഉണ്ടായെന്ന് വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്.  പണം നൽകാമെന്ന് വാഗ്ദാനം നൽകി കടലാസുകളിൽ ഒപ്പിടീക്കുകയായിരുന്നുവെന്ന് കിടപ്പ് രോഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇയാളുടെ വാഹനത്തിലിടിച്ചുവെന്ന് പറയപ്പെടുന്ന മറ്റൊരു വാഹനത്തിലെ ആൾക്ക് പരിക്കേൽക്കുന്നത് മാർത്താണ്ഡത്ത് വച്ചാണെന്നുള്ളത് തട്ടിപ്പിന്‍റെ വ്യപ്തി തെളിയിക്കുന്നു. കെട്ടിടം ജോലിക്കിടെ നിലത്തുവീണ് നട്ടെല്ലു തകർന്ന് 17 വർഷമായി കിടപ്പിലായ വിഴിഞ്ഞം സ്വദേശിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്.  

നാലു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഓടിക്കാനുള്ള സ്കൂട്ടർ ഇദ്ദേഹത്തിന് നൽകിയിരുന്നു. ഈ സ്കൂട്ടർ പഠിക്കുന്നതിനിടെ വീട്ടുമുറ്റത്ത് വീണാണ് 2018ൽ പരിക്ക് പറ്റുന്നത്. മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഇടനിലക്കാർ എത്തിയത്. വൻ ചികിത്സാ ചെലവും കുടുംബം പോറ്റാൻ വരുമാനവും ഇല്ലാത്ത സാഹചര്യത്തിൽ ഇടനിലക്കാർ പറഞ്ഞപോലെ മൊഴി നൽകുകയായിരുന്നു. അങ്ങനെ വീട്ടുമുറ്റത്തെ അപകടം മ്യൂസിയം പൊലീസ് സ്റ്റേഷന് പിന്നിലെ കനകനഗറിലുണ്ടായ അപകടമായി മാറി.

ചികിത്സാ രേഖകള്‍ വാങ്ങികൊണ്ടപോയ ശേഷം ഇതുവരെ കാര്യങ്ങളൊന്നും ഇടനിലക്കാരനോ അഭിഭാഷനോ അറിയിച്ചില്ല. ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് കേസിൽ പ്രതിയായ വിവരം അറിയുന്നത്. ഈ കേസിലെ ട്വിസ്റ്റ് ഇവിടെയും തീരുന്നില്ല. വിഴിഞ്ഞത്തെ കിടപ്പുരോഗിയെ മ്യൂസിയം സ്റ്റേഷന് സമീപം ഇടിച്ചെന്ന് പറയുന്ന വാഹനത്തിലുണ്ടായിരുന്ന അഞ്ചൽ സ്വദേശി നിസാറുദ്ദീന് ശരിക്കും പരിക്കേൽക്കുന്നത് മ്യൂസിയം സ്റ്റേഷന് സമീപത്തെന്നല്ല കേരളത്തിൽ പോലുമല്ല. \

മാർത്താണ്ഡത്ത് വെച്ച് 2018ൽ നിസാറുദ്ദീന് ഉണ്ടായ അപകടവും വിഴിഞ്ഞത്തെ കിടപ്പുരോഗി വീട്ട് മുറ്റത്ത് വീണതും ചേർത്ത് ഒരു അപകടത്തിന്‍റെ കഥ മെനയുകയായിരുന്നു തട്ടിപ്പ് സംഘം. ജീവിക്കാന്‍ പ്രായപ്പെടുന്ന പാവങ്ങളുടെ നിസ്സഹായവസ്ഥ ചൂഷണം ചെയ്ത് വന്‍ തുകയാണ് ഇന്‍ഷുറന്‍സിലൂടെ തട്ടിച്ച് എടുത്തിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios