ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തിരുന്നു. 

പാലക്കാട്: മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രജീവ് കീഴടങ്ങി. പാലക്കാട് ടൌൺ നോർത്ത് പൊലീസിൽ രാവിലെ പത്ത് മണിയോടെ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെയുള്ള ആരോപണങ്ങളുണ്ട്. ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച്, കഴിഞ്ഞ ദിവസമാണ് പ്രജീവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിന് പിന്നാലെ മുങ്ങിയ പ്രജീവ് ഒളിവിൽ കഴിയുന്നതിനിടെ ആണ് ഇന്ന് കീഴ്ടങ്ങിയത്. ഞായറാഴ്ച്ച വൈകിട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.