നഗരസഭക്കായി പ്രവർത്തിച്ച ജീനക്കാർക്കും സഹകരിച്ച നഗരത്തിലെ പൊതുജനങ്ങൾക്കും മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു

തിരുവനന്തപുരം: നഗര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കേന്ദ്ര പാർപ്പിടം നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവ്വേയായ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മികച്ച നേട്ടം. തരംതിരിച്ചുള്ള മാലിന്യ ശേഖരണം നീക്കം ചെയ്യൽ, ഖരമാലിന്യ എഫ്‌സി സംസ്ക്കരണം, ലഗസി മാലിന്യനിർമ്മാർജ്ജനം, ബോധവൽക്കരണ സാനിറ്റേഷൻ, ദ്രവമാലിന്യ സംസ്‌കരണം, സഫായി മിത്ര സുരക്ഷ, ജി റേറ്റിംഗ്, ഓഡിഎഫ് പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് തീരുമാനിക്കുന്നത്.

നഗരസഭക്കായി പ്രവർത്തിച്ച ജീനക്കാർക്കും സഹകരിച്ച നഗരത്തിലെ പൊതുജനങ്ങൾക്കും മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. '2023 സർവ്വേയിൽ നാഷണൽ റാങ്കിങ്ങിൽ 2613-ാം സ്ഥാനമായിരുന്ന തിരുവനന്തപുരം നഗരസഭ 89-ാം സ്ഥാനം കരസ്തമാക്കി. റാങ്കിങ്ങിന്റെ പ്രധാന ഘടകങ്ങളായ ഒഡിഎഫ് സർട്ടിഫികറ്റിന്‍റെ ഏറ്റവും വലിയ റാങ്ക് ആയ വാട്ടർ പ്ലസ് കേരളത്തിൽ ആദ്യമായി തിരുവനന്തം കോർപ്പറേഷൻ നേടാൻ കഴിഞ്ഞത് നഗരസഭയുടെ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ്. നഗരസഭക്കായി പ്രവർത്തിച്ച ജീനക്കാർക്കും സഹകരിച്ച നഗരത്തിലെ പൊതുജനങ്ങൾക്കും നന്ദി' എന്നാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.