ഒരു എസ്ഐക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാനും എസ്പി നിര്‍ദേശിച്ചു.  

തിരുവനന്തപുരം: പൊന്മുടി വയര്‍ലസ് സ്റ്റേഷനില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്പി മഞ്ജുനാഥ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പൊലീസുകാര്‍ക്കൊപ്പം ഇവിടെ ഇരുന്ന് മദ്യപിച്ച പൊലീസുകാരുടെ സുഹൃത്തുകളേയും എസ്പി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ രണ്ട് പൊലീസുകാരെ എസ്പി സസ്പെന്‍ഡ് ചെയ്തു. ഒരു എസ്ഐക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാനും എസ്പി നിര്‍ദേശിച്ചു.