കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും.
കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും.
തിയ്യതി പറഞ്ഞിട്ടും ഷൂട്ടിംഗ് നടത്തി; നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് അമ്മ
അതേസമയം, കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയതിൽ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ന് ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ പ്രതിഷേധം അറിയിച്ചത്.
ലഹരിയാരോപണം നേരിടുന്നവർക്ക് അംഗത്വം, ഒരു വിഭാഗത്തിന് വിയോജിപ്പ്; അമ്മ യോഗം ഇന്ന്
അതേസമയം, നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് 'അമ്മ'യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. അതേസമയം, നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് 'അമ്മ'യിൽ പുതുതായി അംഗത്വം നൽകി.
ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നല്‍കില്ല; 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായി

