എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയില്‍ നടി ശോഭനയും പങ്കെടുക്കും. നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും പങ്കെടുക്കും

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യം നിഷേധിക്കാതെ നടിയും നര്‍ത്തകിയുമായ ശോഭന. ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും നടി ശോഭന വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെയായിരുന്നു നടിയുടെ മറുപടി. പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോള്‍ തന്‍റെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി ശോഭന പറഞ്ഞു. 


തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയില്‍ നടി ശോഭനയും പങ്കെടുക്കും. നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും നടി ശോഭന പങ്കെടുക്കും.

നേരത്തെ തൃശൂരില്‍ നടന്ന സ്ത്രീ ശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു.ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തിനിടെ രാജീവ് ചന്ദ്രശേഖറിന് നടി ശോഭന വിജയാശംസ നേര്‍ന്നു. 

ശോഭനയ്ക്ക് വിഷുക്കൈനീട്ടം നൽകി രാജീവ് ചന്ദ്രശേഖർ