ജാമ്യത്തിലിറങ്ങിയ ശേഷം  ഒളിവിൽപ്പോയ ഒൻപതാം പ്രതി സനിൽകുമാറിന്‍റെ ജാമ്യാക്കാരെ ഇന്നുവിളിച്ചു വരുത്തി. 

കൊച്ചി: നടിയെ ആക്രമിച്ച കേസ് കോടതി ഈ മാസം 11 ലേക്ക് മാറ്റി. കേസിന്‍റെ വിചാരണ നടപടികൾ പുനരാരംഭിച്ചെങ്കിലും എട്ടാം പ്രതിയായ നടൻ ദിലീപ് ഇന്നും ഹാജരായില്ല. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അവസരം നൽകിയിരുന്നു. ഏത് വിദഗ്ധനെ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ കോടതിയിൽ വെച്ച് പരിശോധിക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ വിചാരണക്കോടതി നിർദേശിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽപ്പോയ ഒൻപതാം പ്രതി സനിൽകുമാറിന്‍റെ ജാമ്യാക്കാരെ ഇന്നുവിളിച്ചു വരുത്തി. ഒരാഴ്ചക്കകം പ്രതിയെ ഹാജരാക്കിയില്ലെങ്കിൽ ജാമ്യ തുകയായ എൺപതിനായിരം രൂപ സാക്ഷികളിൽ നിന്ന് ഈടാക്കുമെന്ന് കോടതി അറിയിച്ചു. ഇയാളുടെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കേസ് വീണ്ടും ഈ മാസം 11ന് വീണ്ടും പരിഗണിക്കും.