കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലാണ്  ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്നത്. മാപ്പുസാക്ഷി വിപിൻ ലാലിന്റെ അയൽവാസിയായ യുവതി ഡിവൈഎസ്പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നൽകി.

നവംബർ 5ന് പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യത്തിനായി കാസർകോട്ട്  സെഷൻസ് കോടതിയെ സമീപിച്ച പ്രദീപ് കുമാറിനോട് ഇന്ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.