Asianet News MalayalamAsianet News Malayalam

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് ദല്ലാൾ നന്ദകുമാർ, ലക്ഷങ്ങൾ നൽകിയെന്ന് നടി പ്രിയങ്ക

തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് അവർ പറഞ്ഞു. ഷിജു എം വർഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാർത്തയിലൂടെയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതെന്നും പ്രിയങ്ക

Actress Priyanka reveals mediator Nandakumar stood behind her during Kerala Assembly election
Author
Kollam, First Published May 31, 2021, 5:13 PM IST

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ ദല്ലാൾ നന്ദകുമ‌ാറെന്ന്  നടി പ്രിയങ്കയുടെ മൊഴി. നന്ദകുമാറാണ് ഷിജുവർഗ്ഗീസിനെ പരിചയപ്പെടുത്തി തന്നത്.മന്ത്രി മേഴ്സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. ജനങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായതെന്നും അവർ വ്യക്തമാക്കി.

തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് അവർ പറഞ്ഞു. ഷിജു എം വർഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാർത്തയിലൂടെയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. നന്ദകുമാർ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമ‌ാറെന്നും നടി പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ചെലവും വഹിച്ചതും നന്ദകുമാറായിരുന്നു. തെരഞ്ഞെടുപ്പ് ചെലവിന് വേണ്ട പണം നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴി. ജയകുമാർ അയാളുടെ അക്കൗണ്ടിൽ നിന്ന് ഗൂഗിൽപേയിലൂടെ 150000 ലക്ഷം രൂപ എസ് ബി ഐ  വെണ്ണല ബ്രാഞ്ചിലേക്ക് തന്നു. ബാക്കി തുക നേരിട്ടും തന്നു. നാല് ലക്ഷം രൂപയോളമാണ് നേരിട്ട് തന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഏഴ് ലക്ഷം രപ ചെലവായെന്നും അവർ പറഞ്ഞു.

തന്റെ ഫോൺ നമ്പർ പിന്നീട് നന്ദകുമാർ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകൾ നന്ദകുമാറിന്റെ പക്കൽ. കണക്കുകൾ സംബന്ധിക്കുന്ന രേഖകൾ തനിക്ക്  വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നൽകി. നന്ദകുമാറാണ് ഷിജുവർഗ്ഗീസിനെ പരിചയപ്പെടുത്തിതന്നത്. മുൻ മന്ത്രി മേഴ്സികുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. നോമിനേഷൻ നൽകുന്നതിനു മുമ്പാണ് പരിചയപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 1.45 ന് എത്തിയ പ്രിയങ്കയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios