ആകാശത്തിലൂടെ വിമാനത്തിൽ ആളെ ഇറക്കാൻ ആകില്ല. വികസനത്തിന്‌ ഭൂമി വേണ്ടി വരും. ഇതിന് സർക്കാർ സഹകരണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിൽ നിന്നും അദാനി സ്വയം പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്താവളം കേരളം ഏറ്റെടുത്തു നടത്താമെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നൽകാമെന്നും അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ കൈമാറ്റത്തിനായി അദാനിയും മോദിയും തമ്മിൽ ഒത്തുകളിക്കുകയായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

സംസ്ഥാനത്തിന്‍റെ സഹായം ഇല്ലാതെ വിമാനത്താവളം നടത്താമെന്ന് കേന്ദ്രം ധരിക്കരുത്. ആകാശത്തിലൂടെ വിമാനത്തിൽ ആളെ ഇറക്കാൻ ആകില്ല.
വികസനത്തിന്‌ ഭൂമി വേണ്ടി വരും. ഇതിനെല്ലാം സർക്കാർ സഹകരണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു