''എന്റെ ഫ്രണ്ട് ഇന്ന് അവന്റെ കല്യാണം വിളിക്കാൻ വന്നിരുന്നു. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി...''

കൊച്ചി: സംസ്ഥാനം ലോക്ക്ഡൌണിലിരിക്കെ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളിൽ. വിവാത്തിന് 20 പേർക്ക് മാത്രമേ പങ്കെടുക്കാവൂ എന്നിരിക്കെ വിവാഹക്ഷണക്കത്തിൽ സത്യപ്രതിജ്ഞാ എന്ന് നൽകിയാൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്നാണ് എൽദോസ് ഫേസ്ബുക്കിൽ നൽകിയ ട്രോൾ പോസ്റ്റ്. 

ട്രോൾ പോസ്റ്റ് ഇങ്ങനെ 

എന്റെ ഫ്രണ്ട് ഇന്ന് അവന്റെ കല്യാണം വിളിക്കാൻ വന്നിരുന്നു. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്ന് എഴുതിയാൽ 20 പേർക്ക് മത്രമേ പങ്കെടുക്കാൻ പറ്റൂ സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്. എന്താ അല്ലെ.....🤣🤣🤣
 കടപ്പാട്: അഞ്ജാതൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona