ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലും അൽ ജസീറയിലും ഫസീല ഇബ്രാഹിം സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷദ്വീപിലെ മിനിക്കോയ് സിഐ അക്ബര്‍ ഇവരുടെ കുടുംബത്തെ ബന്ധപ്പെട്ടത്.

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് അന്വേഷണമെന്ന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിം. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഫസീല പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലും അൽ ജസീറയിലും ഫസീല ഇബ്രാഹിം സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷദ്വീപിലെ മിനിക്കോയ് സിഐ അക്ബര്‍ ഇവരുടെ കുടുംബത്തെ ബന്ധപ്പെട്ടത്. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു. 

ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്‍റെ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫസീല പറഞ്ഞു.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona