Asianet News MalayalamAsianet News Malayalam

​ഗുജറാത്തിൽ നിന്നും ​ഗോവിന്ദെത്തി, അമ്മയെ തേടി, 26 വർഷങ്ങൾക്ക് ശേഷം; സിനിമയെ വെല്ലുന്നൊരു ജീവിതകഥ

​ഗുജറാത്തിലെ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോയ സമയത്താണ് ​ഗീതമ്മ അവിടുത്തെ ജീവനക്കാരമനായ രമേഷിനെ പരിചയപ്പെടുന്നത്. 

after 26 years Govind came from Gujarat looking for his mother
Author
First Published Aug 29, 2022, 10:05 AM IST

കോട്ടയം: ഒന്നും രണ്ടുമല്ല, ഇരുപത്താറ് വർഷങ്ങളാണ് ​ഗീതമ്മ മകന് വേണ്ടി കാത്തിരുന്നത്. ഒടുവിൽ ആ അമ്മയുടെ കാത്തിരിപ്പിന് ഫലമുണ്ടായി, അമ്മയെക്കാണാൻ ​  ഗുജറാത്തില്‍ നിന്ന് ഗോവിന്ദെത്തി. രണ്ട് വയസ്സുള്ളപ്പോഴാണ് ​ഗീതമ്മക്ക് മകനെ നഷ്ടമായത്. കോട്ടയം ജില്ലയിലെ കറുകച്ചാലിലെ ഓട്ടോ ഡ്രൈവറാണ് കറ്റുവെട്ടി ചെറുപുതുപ്പള്ളിയില്‍ ഗീതമ്മ. ​​ഗുജറാത്തിൽ നിന്നുമാണ് ​ഗോവിന്ദ് അമ്മയെ കാണാനെത്തിയ ആ കഥ തുടങ്ങുന്നത് ഇങ്ങനെ...

കറുകച്ചാല്‍ സ്വദേശിയായ ഗീതമ്മ ​ഗുജറാത്തിലെ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോയ സമയത്താണ് ​ അവിടുത്തെ ജീവനക്കാരമനായ രമേഷിനെ പരിചയപ്പെടുന്നത്. കറുകച്ചാലിലെ രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹിതരായ ഇവർ വീണ്ടും ​ഗുജറാത്തിലേക്ക് തിരിച്ചു പോയി. ​ഗോവിന്ദ് ജനിക്കുന്നത് അവിടെ വെച്ചാണ്. വീണ്ടും ​ഗർഭിണിയായ ​ഗീതമ്മയും രമേഷും കറുകച്ചാലിലെ വീട്ടിലേക്ക് തിരികെ വന്നു. ഒരു ദിവസം രണ്ടു വയസ്സുള്ള ​ഗോവിന്ദിനെയും കൊണ്ട് രമേഷ് ​ഗീതമ്മയോട് ഒരു വാക്കു പോലും പറയാതെ നാടുവിട്ടു. കത്തുകളെഴുതിയെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ല. മറുപടി കിട്ടിയപ്പോഴേക്കും ​രമേഷ് ആ സ്ഥലത്ത് നിന്നും പോയിരുന്നു. 

after 26 years Govind came from Gujarat looking for his mother

​ഗീതമ്മയ്ക്ക് ഒരു പെൺകുട്ടി ജനിച്ചു. മകൾ ​ഗോപികയെ വളർത്താൻ ​ഗീതമ്മ കൂലിപ്പണി ചെയ്തു, ​ഗൾഫിൽ ജോലിക്ക് പോയി. ഇപ്പോൾ ഓട്ടോ റിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മകളെ ഡി​ഗ്രി വരെ പഠിപ്പിച്ചു. രണ്ട് വർഷം മുമ്പ് വിവാഹം ചെയ്ത് അയച്ചു. ​ഗീതമ്മയെ ഉപേക്ഷിച്ച് പോയ രമേഷ് വീണ്ടും വിവാഹിതനായി. ആ  ബന്ധത്തിൽ 4 മക്കളുണ്ട്. മകൻ ​ഗോവിന്ദിനെ സഹോദരിയെ ഏൽപിച്ചാണ് രമേഷ് വീണ്ടും വിവാഹം കഴിച്ചത്. 

അതേ സമയം ​ഗോവിന്ദ് അമ്മയെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ അച്ഛന് അയച്ച കത്തിൽ നിന്ന് കറുകച്ചാലിലെ വിലാസം ലഭിച്ചു. നാട്ടിലെത്തിയെങ്കിലും ഹിന്ദി മാത്രം അറിയാവുന്ന ​ഗോവിന്ദിന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെയാണ് ​ഗോവിന്ദിന് അമ്മയെ കാണാൻ സാധിച്ചത്. വാർഡം​ഗം ശ്രീജയാണ് മകനെത്തിയ വിവരം ​ഗീതമ്മയെ വിളിച്ചറിയിച്ചത്. അമ്മയെ കണ്ട ഓർമ്മ പോലും ​ഗോവിന്ദിനില്ലായിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് ഇരുവരും വീട്ടിലേക്ക് പോയത്. ഇനി അമ്മക്കൊപ്പം എന്ന് ​ഗോവിന്ദ് പറയുന്നു.  

'സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു'; ഇന്ന് മദര്‍ തെരേസയുടെ 112-ാം ജന്മവാര്‍ഷിക ദിനം

മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു; അതേ സ്കൂളിൽ അതിഥിയായി റോബിൻ; ഇത് വിജയചരിതം

Follow Us:
Download App:
  • android
  • ios