Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം, ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടത്'; എം മുകുന്ദന്‍

സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ  രുചി അറിഞ്ഞവർ,അവരോട് പറയാൻ ഉള്ളത് സിംഹാസനം ഒഴിയൂ എന്നാണ്

after MT, its MMukundans turn, criticise Rulers
Author
First Published Jan 14, 2024, 12:24 PM IST

എറണാകുളം: എംടിക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും രംഗത്ത്. തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്ന് എം മുകുന്ദൻ പറഞ്ഞു. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ നിന്ന് ഒഴിയൂവെന്നും എം മുകുന്ദൻ പറഞ്ഞു.വ്യക്തി പൂജ പാടില്ലെന്നാണ് തന്റെ നിലപാട്.കേരളത്തിലെ സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നു.ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ട്.അത് പരിശോധിക്കണം.സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികൾക്കും തന്‍റെ  വിമർശനം ബാധകമാണ്.ചോര ഒഴുക്കാൻ അധികാരികളെ അനുവദിക്കരുത്.ഇഎംഎസ് നേതൃപൂജകളിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന എംടിയുടെ വിമർശനം ഉൾക്കൊള്ളണം

 

സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ  രുചി അറിഞ്ഞവരാണ്. അവരോട് പറയാൻ ഉള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനം പിന്നാലെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എംടി നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ വ്യാഖ്യാനിച്ച് സാഹിത്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എം മുകുന്ദന്‍റെ പ്രതികരണം.ജനാധിപത്യ സംവിധാനത്തിൽ വിമർശനം ആവശ്യമാണ്.പലർക്കും സഹിഷ്ണുതയില്ല.വിമർശിക്കാൻ എഴുത്തുകാർ പോലും മടിക്കുന്നു .വിമർശനം വേണം.അത് എല്ലാ ഭരണാധികാരികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു

എംടിയുടെ പ്രസംഗം, 'മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞതുകൊണ്ട് പിണറായി ഭരണവും ഉദ്ദേശിച്ചിരിക്കാം': എംകെ സാനു

'എം ടി വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയും, ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷ'; എൻ എസ് മാധവൻ

Latest Videos
Follow Us:
Download App:
  • android
  • ios