ഈ മാസം ഒന്നാം തീയതി മുതലാണ് തട്ടിപ്പ് സംഘം ഡോക്ടറെ ബന്ധപ്പെട്ടത്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന 80 വയസ്സുള്ള ഡോക്ടറാണ് തട്ടിപ്പിൽ പെട്ടത്. സൈബർ പോലീസ് കേസെടുത്തു.
കൊച്ചി: കൊച്ചിയിലെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ്. തട്ടിപ്പിന് ഇരയായ 81 കാരനായ ഡോക്ടറിൽ നിന്ന് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കും. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടറുടെ പക്കൽ നിന്ന് ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 27 ലക്ഷം രൂപ ഡോക്ടർക്ക് നഷ്ടമായി. ബാക്കി തുക പോലീസ് ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. ഈ മാസം 1 മുതൽ 6 വരെയുള്ള തീയതികളിൽ ഡോക്ടറുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്.



