കോഴിക്കോട്:  കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 11 കേസുകളിലായിട്ടാണ് 1443 ഗ്രാം സ്വർണം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6  ലക്ഷത്തോളം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.