അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് ആക്രമിക്കുകയായിരുന്നു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് ആന ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു. 

അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് മലപ്പുറം വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍വച്ച് ചൊവ്വാഴ്ച രാത്രി ഇരുവരേയും കാട്ടാന ആക്രമിച്ചത്. സുരേഷിനെ കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് നാട്ടുകാരും പൊലീസും വനപാലകരും ചേര്‍ന്ന് പുറത്തെത്തിച്ചത്. 

മുഖ്യമന്ത്രിയിറങ്ങും, ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ, രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ എൽഡിഎഫ്

https://www.youtube.com/watch?v=Ko18SgceYX8