എഐ ക്യാമറ പദ്ധതിയെക്കുറിച്ച് അന്വഷണം വേണം.മുഖ്യമന്ത്രിക്ക് പങ്കുണ്ട്..കണ്ണൂരിലെ കറക്കുകമ്പനികൾ എല്ലാം ചേർന്നാണ് തട്ടിപ്പ് നടത്തിയത്.ഇതെല്ലാം ഒത്തുചേരുന്നത് ഒരിടത്താണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കൊല്ലം:എ ഐ ക്യാമറ പദ്ധതിയിലെ വിജിലന്‍സ് അന്വേഷണത്തിനു പിന്നില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വിജിലൻസ് അന്വേഷണം ഉണ്ടെങ്കിൽ മന്ത്രിസഭ യോഗം എന്തിനാണ് പദ്ധതിക്ക് അനുമതി കൊടുത്തത്.?ഒരു ഉദ്യോഗസ്ഥനെതിരായി വിജിലൻസ് അന്വേഷണം നടക്കുന്നതായി മാധ്യമങ്ങളിൽ കണ്ടു.ദുരൂഹമായ കാര്യങ്ങളാണ് പുറത്തു വരുന്നത്.ടെൻഡർ ഡോക്യുമെന്‍റ് കെൽട്രോണ് വെബ്‌സൈറ്റിൽ ഇല്ല.പ്രധാനപ്പെട്ട കാര്യങ്ങൾ സബ് കോണ്ട്രാക്റ്റ് കൊടുക്കരുതെന്നാണ് ടെൻഡറിൽ തന്നെ പറയുന്നത്.അത് ലംഘിക്കപ്പെട്ടു.വാർഷിക പരിപാലനത്തിന് 66 കോടി രൂപ നീക്കി വച്ചിരിക്കുന്നത് എന്തിന്?പരസ്യമായ കൊള്ളയാണ് നടന്നത്.ടെൻഡർ ഡോക്യൂമെന്‍റിലെ സുപ്രധാന കാര്യങ്ങൾ അട്ടിമറിച്ചു.സാങ്കേതികമായി മികച്ചതല്ലാത്ത കമ്പനിയെ ആണ് തെരഞ്ഞെത്.
.കണ്ണൂരിലെ കറക്കുകമ്പനികൾ എല്ലാം ചേർന്നാണ് തട്ടിപ്പ് നടത്തിയത്.ഇതെല്ലാം ഒത്തുചേരുന്നത് ഒരിടത്താണ്.വിജിലൻസ് അന്വേഷണം നടക്കുന്നെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്?എഐ ക്യാമറ പദ്ധതിയെക്കുറിച്ച് അന്വഷണം വേണം.മുഖ്യമന്ത്രിക്ക് പങ്കുണ്ട്.കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും വിഡി സതീശന്‍ പറഞ്ഞു.
