പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
തിരുവനന്തപുരം: ഒരു മാസത്തേക്ക് ചാനൽ ചര്‍ച്ചകൾക്ക് വക്താക്കൾ പോകേണ്ടതില്ലെന്ന എഐസിസി തീരുമാനം കേരളത്തിന് ബാധകമല്ല. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ വിലക്കില്ല. പ്രതിപക്ഷ നേതാവും കെ.പി സി സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പതിവ് പോലെ ചര്‍ച്ചകളിൽ പങ്കെടുക്കും
ഒരു മാസത്തേക്ക് ചാനൽ ചര്‍ച്ചകൾക്ക് വക്താക്കൾ പോകേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാടെടുത്തത്. ടെലിവിഷൻ ചര്‍ച്ചകൾക്ക് പോകേണ്ടതില്ലെന്ന് എഐസിസി നേതൃത്വം ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല ട്വിറ്ററിൽ ഇക്കാര്യം പങ്കുവച്ചിരുന്നു.
