മലപ്പുറം: പി വി അൻവറിനെതിരെ എഐവൈഎഫ് പ്രതിഷേധം. മലപ്പുറത്ത് പി വി അൻവർ എംഎൽഎയുടെ കോലം കത്തിച്ചു. സിപിഐയെ തുടർച്ചയായി വിമർശിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോലം കത്തിക്കൽ. 

സിപിഐയ്ക്കെതിരായ വിമർശനം തുടർന്നാൽ പി വി അൻവറിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് എഐവൈഎഫ് വിശദമാക്കി. ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എംഎല്‍എയാണ് പി വി അൻവർ എന്ന് എഐവൈഎഫ് ആരോപിച്ചു. 

സിപിഎം ജില്ലാ നേതൃത്വം  ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് എഐവൈഎഫ്  മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ സമദ് ആവശ്യപ്പെട്ടു. സിപിഐ നേതാക്കള്‍ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.