ദില്ലി: മുൻപ്രതിരോധമന്ത്രിയും  മുതിർന്ന കോണ്ഗ്രസ് നേതാവുമായ എകെ ആൻ്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആൻ്റണിയുടെ മക്കൾ അടക്കമുള്ളവർ നിലവിൽ ക്വാറൻ്റൈനിലാണ്. 79-കാരനായ എകെ ആൻ്റണി ഇന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാൻ തയ്യാറായി ഇരിക്കുന്നതിനിടെയാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.