കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. കോഴിക്കോട് സ്ഥിതി ആശങ്കാജനകമാണ്. ആൾക്കൂട്ടം അനുവദിക്കാനാവില്ല. പൊലീസ് സാന്നിധ്യവും നിയന്ത്രണവും വർധിപ്പിക്കും. ഐസിയു കിടക്കകളുടെയയുംം വെന്റിലേറ്ററുകളുടെയും എണ്ണം വർധിപ്പിക്കും. ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ നടപടിയെടുത്തു. കോഴിക്കോട് കോർപറേഷനിൽ 144 നടപ്പിലാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.