Asianet News MalayalamAsianet News Malayalam

വാട്ടർ അതോറിറ്റി ആലപ്പുഴ ഡിവിഷനിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

ശമ്പളം നൽകുന്നതിനുള്ള ഫണ്ട് യഥാസമയം ഡിവിഷൻ ആഫീസിൽ വന്നതാണ്. എങ്കിലും എക്സിക്യൂട്ടീവ് എൻജിനീയർ ചെക്ക് ഒപ്പിട്ട് യഥാസമയം ബാങ്കിൽ നൽകാത്തത് കാരണമാണ്  ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്.

alappuzha division of the water authority the salaries of the employees have been suspended
Author
Alappuzha, First Published May 3, 2021, 9:42 PM IST

ആലപ്പുഴ: കേരള വാട്ടർ അതോറിറ്റിയുടെ ആലപ്പുഴ ഡിവിഷൻ ആഫീസിലും അതിൻ്റെ പരിധിയിലുള്ള  5  സബ് ഡിവിഷനിലും ആയി 300ൽ അധികം ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ശമ്പളം നൽകുന്നതിനുള്ള ഫണ്ട് യഥാസമയം ഡിവിഷൻ ആഫീസിൽ വന്നതാണ്. എങ്കിലും എക്സിക്യൂട്ടീവ് എൻജിനീയർ ചെക്ക് ഒപ്പിട്ട് യഥാസമയം ബാങ്കിൽ നൽകാത്തത് കാരണമാണ്  ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്. ഇതുമൂലം ജീവനക്കാരുടെ ബാങ്ക് ലോണിൻ്റെ തിരിച്ചടവ് അടക്കം മുടങ്ങുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios