തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. പുറത്തുനിന്നുള്ള സഹായം പ്രതികള്‍ക്ക് ലഭിക്കുന്നതിനാല്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്തിന്റെ (BJP Leader Ranjith Murder case) കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. പുറത്തുനിന്നുള്ള സഹായം പ്രതികള്‍ക്ക് ലഭിക്കുന്നതിനാല്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം ഷാന്‍ വധക്കേസിലെ അഞ്ചു പ്രധാന പ്രതികളെ ഇന്ന് മജിസ്ട്രെറ്റിനു മുന്നില്‍ ഹാജരാക്കും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലയ്ക്ക് ശേഷം ഉപേക്ഷിച്ച ആയുധങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. രണ്‍ജീത് വധക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെ വലക്കുന്നുണ്ട്. കൃത്യത്തില്‍ നേരിട്ട് 12 പേര്‍ പങ്കെടുത്തെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.