Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴയിലെ ഉയർന്ന  താപനില സാധാരണയെക്കാൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് ഉയരനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 

alappuzha to experience heavy temperature today march 2 2021
Author
Alappuzha, First Published Mar 2, 2021, 1:43 PM IST

ആലപ്പുഴ: സംസ്ഥാനത്ത് വേനൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തെ പൊതുതാപനിലയേക്കാൾ കൂടുതലായിരിക്കും ആലപ്പുഴ ജില്ലയിലെ ഇന്നത്തെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആലപ്പുഴയിലെ ഉയർന്ന  താപനില സാധാരണയെക്കാൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് ഉയരനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.  

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറത്തു വിട്ട പ്രവചന പ്രകാരം മാർച്ച്‌ -ഏപ്രിൽ -മെയ് മാസങ്ങളിൽ‌  രാജ്യത്തെ താപനില ശരാശരിയെക്കാൾ കൂടുതലായിരിക്കും. എന്നാൽ കേരളം ഉൾപ്പെടെയുള്ള  തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറയാനാണ് സാധ്യതയെന്നും പക്ഷേ രാത്രി താപനിലയിൽ കേരളം ഉൾപ്പെടെയുള്ള  സംസ്ഥാനങ്ങളിൽ വർധനവിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു. 

Follow Us:
Download App:
  • android
  • ios