കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറങ്ങിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്‍റെ ഒന്‍പത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സേവനവും ഉറപ്പ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.  

കാസര്‍കോട്: വടക്കന്‍ കേരളത്തിലാകെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് (weather). മിക്ക ജില്ലയിലും മഴക്കാറ് മാറി വെയില്‍ വന്നു. വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. പാലക്കാട് മലമ്പുഴ ഉള്‍പ്പടെ വടക്കന്‍ കേരളത്തിലെ ആറ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ നിലയിലാണ്. പാലക്കാട് ജില്ലയില്‍ നിലവില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് ഉള്ളത്. കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറങ്ങിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്‍റെ ഒന്‍പത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സേവനവും ഉറപ്പ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

അണക്കെട്ടുകള്‍ നദികള്‍ എന്നിവയിലെ വെള്ളത്തിന്‍റെ നിരപ്പ് അപകടാവസ്ഥയിലല്ല. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ ജലനിരപ്പ് സാധാരണ അവസ്ഥയിലാണ്. സൈന്യം വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചു. കണ്ണൂരില്‍ മലയോര മേഖയിലുള്ളവര്‍ക്കും പുഴയോരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാസര്‍ഗോഡും ജാഗ്രത തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.