നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടാർ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമാക്കാൻ ഈ തീരുമാനം സഹായിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്

രുവനന്തപുരം: നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. നേരത്തെ ഹിന്ദു നാടാർ , എസ്ഐയുസി വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന എല്ലാ നാടാർ വിഭാഗക്കാർക്കും ഇനി സംവരണം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടാർ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമാക്കാൻ ഈ തീരുമാനം സഹായിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.