Asianet News MalayalamAsianet News Malayalam

രണ്ട് വ്യാപാരികള്‍ക്ക് കൊവിഡ്, ചെങ്കള ടൗണിലെ മുഴുവൻ കടകളും അടച്ചു

ചെങ്കള ടൗണിലെ രണ്ടു പച്ചക്കറി കറി വ്യാപാരികൾക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിരവധി പേർ ഇവരുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം. 

all shops in kasaragod chengala town shut down due to covid
Author
Kasaragod, First Published Jul 6, 2020, 9:06 AM IST

കാസര്‍കോട്: വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചെങ്കള ടൗണിലെ മുഴുവൻ കടകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചെങ്കള ടൗണിലെ രണ്ടു പച്ചക്കറി കറി വ്യാപാരികൾക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിരവധി പേർ ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം ഇന്നലെ കാസർകോഡ് കൊവിഡ് സ്ഥിരീകരിച്ചവരിലൊരാള്‍ ഒരു ഗർഭിണിയും ഉള്‍പ്പെടുന്നു. കോടോം-ബേളൂർ സ്വദേശിയായ 31 കാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

കൊവിഡ് പടരുന്നു, കൊച്ചിയിൽ പൊലീസിന്റെ വ്യാപക പരിശോധന, കര്‍ശന നടപടി

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ആശങ്ക കൂട്ടിയതും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ചതും സമ്പർക്ക വ്യാപനവും ഉറവിടമില്ലാത്ത കേസുകളുമാണ്. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചയാളിൽ നിന്നും ഇന്നലെ മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്തെ ആശങ്ക വർധിപ്പിക്കുന്നു.തലസ്ഥാനത്തുണ്ടായ മൂന്നു മരണങ്ങളിൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. 

 

Follow Us:
Download App:
  • android
  • ios