Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ഏഴുദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും

കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് 

All  shops will be closed for seven days in Munnar
Author
Munnar, First Published Apr 8, 2020, 9:40 PM IST

ഇടുക്കി: മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ നിരത്തില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് നടപടി. ഇതിന്‍റെ ഭാഗമായി ഏഴുദിവസം മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം ഈ ദിവസങ്ങളില്‍ തുറക്കും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ നാല് പേർ, ആലപ്പുഴയിൽ നിന്ന് 2, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേരുമുണ്ട്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് അസുഖമുണ്ടായത്.

Follow Us:
Download App:
  • android
  • ios