തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മലങ്കര  മാര്‍ത്തോമാ സുറിയാനി  സഭയിലെ വൈദീകനായ  റവ.സുബിന്‍ ജോണ്‍ ഏഴംകുളത്തിന്റെ തൂലികയില്‍ പിറവിയെടുത്ത് ഡോ.പുനലൂര്‍ ശ്യാംനാഥ് സംഗീതം നല്‍കിയ 'ഒന്നായ് പ്രാര്‍ത്ഥിക്കാം...' എന്ന ഗാനം ശ്രദ്ധേയമായി. ഗാനത്തിന്റെ പുതിയ പതിപ്പ് ലോക സംഗീത ദിനമായ ജൂണ്‍ 21 നു പല രാജ്യങ്ങളില്‍ നിന്നായി മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്‌സ്, യാക്കോബായ, സിറോ മലബാര്‍, മലങ്കര കത്തോലിക്ക, ലാറ്റിന്‍ കത്തോലിക്ക, സിഎസ്‌ഐ, സിഎംഐ, സിഎഫ്‌ഐ,  ക്‌നാനായ, ഇവാഞ്ചലിക്കല്‍, കല്‍ദായാ, തോഴിയൂര്‍ എന്നീ സഭകളിലെ വൈദീകരും ബസ്‌ക്കിയാമ്മമാരുമായ 104 പേര്‍ ഒത്തു ചേര്‍ന്ന് വിര്‍ച്വല്‍ ക്വയറായി   ആലപിച്ചു.

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍  കൂറിലോസ്  എപ്പിസ്‌കോപ്പാ, ചെന്നൈ  ബാംഗ്ലൂര്‍ ഭദ്രസന അധ്യക്ഷന്‍ റൈറ്റ്  റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ, സിറോ  മലബാര്‍ സഭ ഹൈദരാബാദ്  ഷെംഷബാദ് രൂപതയിലെ  പിതാവ്  എച്ച് ജി റവ. റാഫേല്‍  തട്ടില്‍, ക്‌നാനായ സഭ  റാന്നി  ഭദ്രാസന  മെട്രാപൊളിറ്റന്‍ എച്ച് ജി റവ. കുരിയാക്കോസ്  ഇവാനിയോസ് മെട്രോപൊലിറ്റന്‍,  ഫാദര്‍  ഡേവിസ്  ചിറമേല്‍,   ക്രൈസ്തവ ഗാന രംഗത്തെ പ്രശസ്ത ഗായകന്‍ കെ ജി മാര്‍ക്കോസ്, ഡിഎസ്എംസി  ട്രെഷറര്‍ ജോസ്  തരകന്‍ തേവലക്കര എന്നിവര്‍ ഈ ഗാനത്തിന് ആശംസ നേര്‍ന്നു. 

ഉളനാട് റോഷ് ക്രിയേഷന്‍സ്  റെജി സൈമണ്‍ ഇതിന്റെ എഡിറ്റിങ്ങും അമല്‍ റോയി കിടങ്ങന്നൂര്‍ ഓര്‍ക്കസ്ട്രേഷനും ഓഡിയോ  മിക്‌സിങ്ങും നിര്‍വഹിച്ചു.

മഹാ വ്യാധിയുടെയും, ആധിയുടെയും മധ്യത്തില്‍ അഴലുന്നവരുടെ  പ്രത്യാശയ്ക്കായ് , മഹാമാരിയില്‍  അഭയം നല്‍കിയവര്‍ക്കായ്, രക്ഷയുടെ സന്തോഷം വിളിച്ചോതുന്ന ലോകരക്ഷകന്റെ തിരുപ്പിറവിയില്‍  '  ഒന്നായ്  പാടാം- അതിജീവനത്തിന്റെ  ക്രിസ്മസ് '  എന്ന ഗാനവും പുറത്തിറങ്ങി.

നൂറില്‍ പരം   വൈദീകരും ബസ്‌കിയോമോമാരും ചേര്‍ന്നു വെര്‍ച്വല്‍  ക്വയര്‍ ആയി  ആലപിച്ച് ഡിസംബര്‍ 21നു  ലോകത്തിനു  സമര്‍പ്പിച്ചു. മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ആയിരിക്കുന്ന എച്ച് ജി റവ. ഡോ. തേഡോഷ്യസ് മാര്‍ത്തോമ മെട്രോപൊളിറ്റന്‍, സിനിമാ സംവിധായകന്‍ ബ്ലസി, അശ്വതി ജോണ്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.