ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് പതാനാലുകാരിയായ മകളെ പിതാവ് കമ്പി വടികൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിച്ചത്. 

കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതക ശ്രമത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടി അപകട നില ഇതുവരെ തരണം ചെയ്തിട്ടില്ല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് പതിനാലുകാരിയായ മകളെ പിതാവ് കമ്പി വടികൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിച്ചത്. കുട്ടിയുടെ ഈ മൊഴിപ്രകാരം അറസ്റ്റിലായ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റിലാണ്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെൺകുട്ടിയോടെ പിതാവ് കൊടും ക്രൂരത ചെയ്തത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമാണ് പതിനാലുകാരിയായ മകളോട് ഈ ക്രൂരത ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചത്. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനിടക്കം ആദ്യം മകളെ വിലക്കി. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വെക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നു. ഇതറിഞ്ഞ പിതാവ് ഞായറാഴ്ച രാവിലെ മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചു. പിന്നാലെ പച്ചക്കറിക്ക് ഉപയോ​ഗിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു.

വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെൺകുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസിനോട് മകള്‍ തന്നെയാണ് പിതാവിന്‍റെ ക്രൂരത മൊഴിയായി നല്‍കിയത്. ഈ മൊഴിപ്രകാരം പിതാവ് അബീസിനെ പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മജിസ്ട്രേറ്റും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

ഇതര മതക്കാരനുമായി പ്രണയം, ആലുവയിൽ മകളെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്