തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ്

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ്. കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് മെഡിക്കൽ സംഘം പറയുന്നത്. 

ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്. 

Read more: 'കുഞ്ഞ് ഉറക്കത്തിൽ വീണതാണെന്നാണ് കരുതിയത്, മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ല'; ഷൈജുവിന്‍റെ അമ്മ

ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ട് എന്ന് പിന്നീട് പറഞ്ഞു. അസ്വാഭാവികത തോന്നിയതിനാലാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

Read more: അങ്കമാലിയിലെ കുഞ്ഞിന്റെ നിലയിൽ പുരോ​ഗതിയില്ല; ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമസമിതി

കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്. 

Read more: അങ്കമാലിയിലെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ; എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍