അങ്കമാലി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും ജനതാദൾ സെക്യുലറും തമ്മിലാണ് പ്രധാന മത്സരം. സിറ്റിംഗ് എംഎൽഎ റോജി എം ജോണിനെതിരെ എൽഡിഎഫിന്റെ സാജു പോളും എൻഡിഎയുടെ പ്രേമി കുര്യാക്കോസും മത്സരിക്കുന്നതോടെ ഇത്തവണ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. 

ഇന്ത്യൻ നാഷണൽ കോൺഗ്രസും ജനതാദൾ സെക്യുലറുമാണ് അങ്കമാലിയിലെ പ്രധാന എതിരാളികൾ. 1965 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാൽ എട്ട് തവണ വലതു പക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയുമാണ് അങ്കമാലി പിന്തുണച്ചത്. ഈ മണ്ഡലം ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് വരുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വാർഡുകളിലുടനീളം ഇടകലർന്ന് താമസിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ ഒരു സമുദായത്തിനും ഇവിടെ ഏകപക്ഷീയമായ ആധിപത്യമില്ല. സ്ഥാനാർത്ഥിയുടെ വിശ്വാസ്യത, പ്രാദേശിക ബന്ധങ്ങൾ, സംഘടനാ കരുത്ത് എന്നിവയാണ് സാധാരണയായി വിജയിയെ തീരുമാനിക്കുന്നത്. കൊച്ചി മെട്രോ ഉള്‍പ്പെടെ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യാം ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതും ഏറെ ശ്രദ്ധേയമാണ്.

Add Asianetnews as a Preferred SourcegooglePreferred

2016ലും 2021ലും മണ്ഡലത്തിൽ നിന്ന് വിജയിച്ച റോജി എം ജോൺ തന്നെയാണ് ഇപ്രാവശ്യവും കോൺ​ഗ്രസിൻ്റെ സ്ഥാനാർഥി. 2016 ല്‍ ജെഡിഎസിലെ ബെന്നി മൂഞ്ഞേലിയെ 9816 വോട്ടിനും 2021ല്‍ ജോസ് തെറ്റയിലിനെയും 15929 വോട്ടിനും പരാജയപ്പെടുത്തിയാണ് റോജി നിയമസഭയിലെത്തിയത്. സാജു പോളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പെരുമ്പാവൂരിനെ മൂന്ന് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചതിന് ശേഷമാണ് സാജു പോള്‍ അങ്കമാലിയിലെത്തുന്നത്. ട്വന്‍റി20 യുടെ പ്രോമി കുര്യാക്കോസാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്.

2011ൽ ജോസ് തെറ്റയിൽ 7,170 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കേരള കോൺ​ഗ്രസ് ജേക്കബ് സ്ഥാനാർഥി ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയത്. 2016ൽ കോൺ​ഗ്രസിലെ റോജി എം ജോണാണ് മണ്ഡലത്തിൽ വിജയിച്ച് നിയമസഭയിൽ എത്തിയത്. 9,186 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെഡിഎസിൻ്റെ ബെന്നി മൂഞ്ചലിയെ പരാജയപ്പെടുത്തിയത്. 2021ൽ റോജി എം ജോൺ ഭൂരിപക്ഷം ഉയർത്തി. 15,929 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെഡിഎസിൻ്റെ ജോസ് തെറ്റയിലിനെ പരാജയപ്പെടുത്തിയത്.

തുടർച്ചയായി പത്ത് വര്‍ഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിട്ടും റോജി എം ജോണിന് എംഎൽഎ എന്ന നിലയിൽ അവകാശപ്പെടാവുന്ന നേട്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രേമി കുര്യാക്കോസ് എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോളേജിൽ പഠിക്കുന്ന സമയത്ത് കെഎസ്‌യു പ്രവർത്തകൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രേമി കുര്യാക്കോസ് ട്വിൻ്റി20യിൽ അം​ഗത്വം എടുത്തത്.