മലപ്പുറം താനൂര്‍ മുക്കോലയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്.

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി ഒരു മരണം. മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂര്‍ മുക്കോലയിൽ വെച്ചാണ് അപകടമുണ്ടായത്.

ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പാലക്കാട് ഷൊര്‍ണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ദാരുണ സംഭവത്തിനിടെയാണ് താനൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചത്. 

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍

ശുചീകരണ സംഘത്തിലുണ്ടായിരുന്നത് 10 പേർ, 6 പേർ ഓടി രക്ഷപ്പെട്ടു; ഷൊർണൂരിലെ ട്രെയിൻ അപകടത്തിൽ അന്വേഷണം തുടങ്ങി

Asianet News Live | Kodakara Hawala case | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്