Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി നിയമം: ഭരണ-പ്രതിപക്ഷ സംയുക്ത സമരം ഇനിയും വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ

  • സംയുക്ത സമരവുമായി ബന്ധപ്പെട്ട് ആലോചന നടന്നില്ലെങ്കിൽ അതു ബോധപൂർവ്വമാകില്ലെന്നും ഇടി മുഹമ്മദ് ബഷീർ
  • രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മാറ്റിവയ്‌ക്കേണ്ട സമയമാണിതെന്നും ഇടി
Anti CAA protest ET muhammed basheer says more joint protest needed in kerala
Author
Thiruvananthapuram, First Published Dec 18, 2019, 6:09 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും സംയുക്ത സമരങ്ങൾ വേണമെന്ന് മുസ്ലിം ലീഗ് മുതിർന്ന നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീർ. സംയുക്ത സമരത്തിനെതിരായ വിമർശനങ്ങളെ കാര്യമാക്കേണ്ടെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മാറ്റിവയ്‌ക്കേണ്ട സമയമാണിതെന്നും പറഞ്ഞു.

Read more at: 'എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത്'; പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സൂസെപാക്യം...

സംയുക്ത സമരവുമായി ബന്ധപ്പെട്ട് ആലോചന നടന്നില്ലെങ്കിൽ അതു ബോധപൂർവ്വമാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ മുന്നണിയിൽ കൂടിയാലോചിക്കാതെയാണ് സമരം നടത്തിയതെന്ന വിമർശനം യുഡിഎഫിൽ ഉയർന്നിരുന്നു. 

Read more at: മൃദുഹിന്ദുത്വ സമീപനമാണ് മുഖ്യമന്ത്രിക്ക്; ഇടതുപക്ഷവുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.  ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു എന്ന അപൂര്‍വ്വത കൂടി സമരത്തിനുണ്ടായിരുന്നു.

Read more at: 'പൗരത്വത്തി'ൽ വാക്കേറ്റം: പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം, എതിർത്ത് ബിജെപി ...

പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സമരം നടന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ  ഭരണ പ്രതിപക്ഷനേതാക്കള്‍ സത്യഗ്രഹമിരുന്നു.

സംയുക്ത പ്രതിഷേധത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷപ ചക്രം അര്‍പ്പിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രിമാരും എംഎൽഎമാര്‍ അടക്കം ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും  സംയുക്ത പ്രതിഷേധത്തിന് എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios