Asianet News MalayalamAsianet News Malayalam

ഡോ. ബി. അനന്തകൃഷ്ണൻ കേരള കലാമണ്ഡലം വിസി

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണൻ.

apn dr b ananthakrishnan kerala kalamandalam vc apn
Author
First Published Oct 21, 2023, 3:03 PM IST

തൃശൂർ : കേരള കലാമണ്ഡലം വിസിയായി ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. സെർച്ച് കമ്മിറ്റി ശുപാർശ അംഗീകരിച്ച് ചാൻസിലർ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണൻ. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം നാടക രംഗത്ത് പ്രവർത്തിക്കുന്നയാളാണ്. പത്തൊമ്പത് വർഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കാലടി സർവ്വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാൻസിലറായി മല്ലികാ സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചത്. സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത 3 പേരുകളിൽ നിന്നാണ് ബി. അനന്തകൃഷ്ണന്റെ നിയമനം.

പാലിയേക്കര ടോൾ പ്ലാസ സമരം; കോണ്‍ഗ്രസ് എം.പിമാർക്കും കണ്ടാലറിയാവുന്ന 145 പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

 


 

Follow Us:
Download App:
  • android
  • ios