തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോൺ ജോസഫിന്‍റെ പ്രചരണ വാഹനങ്ങൾക്കും ഫ്ലക്സുകള്‍ക്കുംനേരെ എൽഡിഎഫ് പ്രവർത്തകരുടെ അതിക്രമമെന്ന് ആരോപിച്ച് പ്രതിഷേധം. വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥിയും യു.ഡി.എഫ് പ്രവർത്തകരും പ്രകടനം നടത്തി.
ഇടുക്കി: തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോൺ ജോസഫിന്‍റെ പ്രചരണ വാഹനങ്ങൾക്കും ഫ്ലക്സുകള്‍ക്കുംനേരെ എൽഡിഎഫ് പ്രവർത്തകരുടെ അതിക്രമമെന്ന് ആരോപിച്ച് പ്രതിഷേധം. വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥിയും യു.ഡി.എഫ് പ്രവർത്തകരും പ്രകടനം നടത്തി. പരാജയം മണത്തപ്പോൾ എൽഡിഎഫ് രാഷ്ട്രീയക്കളി കളിക്കുകയാണെന്ന് അപു ജോൺ ജോസഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാനദണ്ഡ പ്രകാരം പ്രിന്‍റ് ചെയ്ത പരിസ്ഥിതി സൗഹാര്‍ദ പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചതെന്നും പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തിൽ കര്‍ശന നടപടിയെടുക്കാമെന്ന ഡിവൈഎസ്‍പിയുടെ ഉറപ്പിലാണ് അര്‍ധരാത്രിയോടെ പൊലീസ് സ്റ്റേഷൻ ഉപരോധം യുഡിഎഫ് അവസാനിപ്പിച്ചത്.
ഇലക്ഷൻ കമ്മീഷന്റെ പരിശോധനയിൽ ഹരിത പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾ നേരത്തെ നശിപ്പിച്ചിരുന്നു. പരിശോധനാ വിവരം മുൻകൂട്ടിയറിഞ്ഞ യുഡിഎഫ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ നേരത്തെ നീക്കം ചെയ്തന്നാണ് എൽഡിഎഫിന്റെ ആരോപണം. ഇതിനെ തുടർന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്.



