പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് കെ ടി ജലീലിന്റെ നടപടികൾക്ക് പിന്നിലുള്ളത്. യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: എആർ ന​ഗർ ബാങ്ക് കേസിൽ ഇഡി അന്വേഷണം വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് കെ ടി ജലീലിന്റെ നടപടികൾക്ക് പിന്നിലുള്ളത്. യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇഡി അന്വേഷണക്കാര്യത്തിലെ സിപിഎമ്മിനുള്ളിലെ വിരുദ്ധ നിലപാടുകൾ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാൻ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തിൽ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്നറിയില്ല. സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീൽ എടുക്കുന്നത്. കോൺഗ്രസ് മാർഗരേഖ കാലോചിത നടപടിയാണ്. പാർട്ടിക്കത് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona