ആവേശമായി ആറന്മുള ഉതൃട്ടാതി ജലമേള, കോയിപ്രത്തിനും കോറ്റാത്തൂരിനും മന്നം ട്രോഫി
എ ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു. മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒട്ടും കുറവ് ഉണ്ടായില്ല. പമ്പയുടെ ഇരുകരകളിൽ കാത്തുനിന്നവർ ഓളപ്പരപ്പിന് ആവേശം പകർന്നു. ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.
മൈനാഗപ്പള്ളി അപകടം; പ്രതി അജ്മലിനെതിരെ ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ സുരഭി