രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരാടിച്ചത്.  ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചതായാണ് സൂചന

പത്തനംതിട്ട: ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് യോഗത്തില്‍ രൂക്ഷമായ തർക്കം ഉണ്ടായത്.

രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരാടിച്ചത്. ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചതായാണ് സൂചന.

അതേസമയം നേരത്തെ തന്നെ തോമസ് ഐസക്കിനെതിരെ മണ്ഡലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കുടുംബശ്രീ, ഹരിതകര്‍മ്മ സേന, ആശാ വര്‍ക്കര്‍മാരെ അടക്കം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാലിതിനെ തോമസ് ഐസക് നിഷേധിച്ചിരുന്നു. 

Also Read:- മുരളീധരന്‍റെ 'വിഗ്രഹ'ത്തിന് പിന്നാലെ തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം; തെര. കമ്മീഷന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo