കൊച്ചി: രണ്ടു കിലോ മുന്നൂറ്റി അൻപത് ഗ്രാം കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരനെ കൊച്ചി ഹാർബർ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശി അബ്ദുൽ നാസിദ് ആണ് പിടിയിലായത്

കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് കഞ്ചാവ് തപാലിൽ അയക്കാൻ ശ്രമം നടന്നിരുന്നു. ഇത് സിഐഎസ്എഫ് പരിശോധനയിൽ പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന് ഇടയിലാണ് അബ്ദുൾ നാസിദ് പിടിയിലായത്. 

സൈന്യത്തിൻ്റെ ഭാഗമായി കാശ്മീരിൽ സേവനം അനുഷ്ടിക്കുന്ന ഇയാൾ ഉപ്പോൾ അവധിയിലാണെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിടികൂടിയ കഞ്ചാവ് ലക്ഷദ്വീപിലേക്ക് കടത്താനായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.