Asianet News MalayalamAsianet News Malayalam

ചിത്രകാരൻ കെ ദാമോദരൻ അന്തരിച്ചു

 ലളിതകലാ അക്കാദമി അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 
 

artist k damodaran passed away
Author
Delhi, First Published Jun 15, 2020, 11:35 PM IST

ദില്ലി: പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86)  ദില്ലിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ലളിതകലാ അക്കാദമി അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

തലശ്ശേരി സ്വദേശിയായ കെ. ദാമോദരൻ 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ ശിഷ്യത്വത്തില്‍ ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് രാജ്യത്തും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. അദ്ദേഹത്തിന്‍റെ ചിത്രകലയിലെ അമൂര്‍ത്തശൈലി നിരൂപകശ്രദ്ധ നേടിയിട്ടുള്ളതാണ്. 

കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് 2006-ല്‍ ലഭിച്ചിട്ടുണ്ട്. തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദാമോദരന്‍ കലാജീവിതത്തിന്‍റെ പ്രാരംഭത്തില്‍ തന്നെ വിപുലമായ ഒരു ആശയ പ്രപഞ്ചത്തെ കലയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിരുന്നു.
മദ്രാസിലെ  പഠനത്തിനുശേഷം ദില്ലിയിലേക്ക് അദ്ദേഹം താമസം മാറുകയായിരുന്നു. 

1968ൽ വിഖ്യാത ചിത്രകാരി ടികെ പദ്മിനിയെ വിവാഹം ചെയ്തു. 1969ലെ പദ്മിനിയുടെ മരണം കെ ദാമോദരൻറെ ചിത്രകലാ രീതികളെയും സ്വാധീനിച്ചു. പിന്നീട്  മഹേശ്വരിയെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. 

Read Also: കൊവിഡ് പിടിമുറുക്കി മഹാരാഷ്ട്ര; രോ​ഗബാധിതർ ഒരു ലക്ഷം കടന്നു; രാജ്യത്ത് ആകെ മരണം 9520...

 

Follow Us:
Download App:
  • android
  • ios