തിരുവനന്തപുരം: മഴക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വം നല്‍കിയ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. രാഷ്ട്രീയവും മതവും, മനുഷ്യത്വം എന്ന വികാരത്തിന്‍റെ അതിരുകള്‍പ്പുറത്താണെന്ന് വികെ പ്രശാന്ത് പ്രവൃത്തിയിലൂടെ കാണിച്ചുതന്നെന്ന് അരുണ്‍ ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മേയറെ അഭിനന്ദിച്ചത്. ദുരിതാശ്വാസ ക്യമ്പുകളില്‍ അവശ്യ വസ്തുക്കളുടെ അപര്യാപ്തത ഉണ്ടായതിനെ തുടര്‍ന്ന് മേയര്‍ വികെ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങുകയും ഇതുവരെ 45-ഓളം ലോഡ് അവശ്യവസ്തുക്കള്‍ ക്യാമ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നിൽക്കുന്നതിൽ! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ! 
തെങ്ങും തെക്കനും ചതിക്കില്ല!!