ദില്ലി: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കാലാവധി നീട്ടി നല്‍കിയ ഉത്തരവ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തടഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് വി കെ സാരസ്വത് ഇറക്കിയ ഉത്തരവാണ് മന്ത്രാലയം തടഞ്ഞത്. ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്‍റെ കാലാവധി ഈ മാസം 14 നാണ് പൂർത്തിയായത്. മന്ത്രിസഭാ സമിതിയുടെ അനുമതി വാങ്ങാനും മൂന്ന് മാസത്തേക്ക് താല്‍ക്കാലിക ചുമതല നല്‍കാനും പുതിയ നിർദ്ദേശം സമർപ്പിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. നീതി ആയോഗ് അംഗം ഇറക്കിയ ഉത്തരവാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം തടഞ്ഞത്.