കേരളത്തിലെ സ്‌കൂളുകളുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ആവിഷ്‌കരിക്കുന്ന വ്യത്യസ്തമായ പുതിയ സംരംഭത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ അവസരം. സ്‌കൂള്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം സൃഷ്ടിക്കുക, പെട്ടെന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള വൈഭവം ഉണ്ടാക്കുക, സഹജീവികള്‍ക്കു വേണ്ടി നന്‍മയുടെ പുതിയ മാതൃതകകള്‍ തീര്‍ക്കാനുള്ള പ്രചോദനമാവുക, ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നവോന്‍മേഷം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏഷ്യാനെറ്റ് ന്യൂസ് ആവിഷ്‌കരിക്കുന്ന പുതിയ സംരംഭത്തിന് പേരും ലോഗോയും നിര്‍ദേശിക്കാനാണ് നിങ്ങള്‍ക്ക് അവസരം ലഭിക്കുക. മികച്ച പേരും ലോഗോയും തയ്യാറാക്കുന്നവര്‍ക്ക് ഗംഭീര സമ്മാനം ലഭിക്കും. 

പേരും ലോഗോയും അയക്കേണ്ട ഇ മെയില്‍ വിലാസം: schools@asianetnews.in