തിരുവനന്തപുരം: വികേന്ദ്രീകൃതമായ കേരളത്തിന്‍റെ ആരോഗ്യസംവിധാനത്തെ ഒറ്റ നൂലിൽ കോർത്ത് കൊവിഡ് പ്രതിരോധത്തിൽ ശൈലജ ടീച്ചർ മികവുറ്റ ഏകോപനം തുടരുകയാണ്. Coronavirus Slayer, Cool Cucumber, Rock Star - എന്നെല്ലാം ലോകമാധ്യമങ്ങൾ മലയാളിയുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിയെക്കുറിച്ച് എഴുതി. അവരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. കൊവിഡ് കാലത്തെ കെ കെ ശൈലജയുടെ പ്രവർത്തനം ഈ സർക്കാരിന്‍റെ പ്രതിച്ഛായ കൂട്ടിയോ, എന്നാണ് തെരഞ്ഞെടുത്ത വോട്ടർമാരോട് ഞങ്ങൾ ചോദിച്ചത്. 

ബഹുഭൂരിപക്ഷം മലയാളികളും കെ കെ ശൈലജ ടീച്ചറുടെ പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് സർവേ ഫലത്തിൽ കണ്ടത്. ടീച്ചറുടെ പ്രവർത്തനം വളരെ മികച്ചത് എന്ന് 38% പേരും, മികച്ചത് എന്ന് 43% പേരും തൃപ്തികരം എന്ന് 16% പേരും പറഞ്ഞപ്പോൾ മോശം എന്ന് പറഞ്ഞത് വെറും 3% പേർ മാത്രമാണ്. 

ഫലത്തിൽ 97 ശതമാനം പേരും നല്ല രീതിയിൽത്തന്നെയാണ് ആരോഗ്യമന്ത്രി പ്രവർത്തിച്ചതെന്ന് വിലയിരുത്തുന്നു. ആരോഗ്യമന്ത്രിയുടെ പ്രവർ‍ത്തനം സർക്കാരിന്‍റെ പ്രതിച്ഛായയെത്തന്നെ ഉയർത്തിയെന്ന് തന്നെ വിലയിരുത്താം.

തത്സമയസംപ്രേഷണം: