കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന സംവാദത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അണിചേരും. എങ്ങനെയായിരിക്കണം 2050ലെ കേരളം, കൊച്ചു കേരളത്തിന്‍റെ വലിയ ഭാവിയിലേക്ക് വാതില്‍ തുറക്കുന്ന ചര്‍ച്ചകളിലേക്ക് വഴി തുറക്കുകയാണ് എല്ലാ കാലത്തും മലയാളികള്‍ക്കൊപ്പമുള്ള ഏഷ്യാനെറ്റ് ന്യൂസ്. 

കൊച്ചി: കേരളത്തിന്‍റെ ഭാവി വികസനം ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് കൊച്ചിയില്‍. അബുദാബിയില്‍ തുടക്കമിട്ട സമ്മിറ്റിന്‍റെ തുടര്‍ച്ചയായാണ് മെട്രോ നഗരത്തിലും നടക്കുന്നത്. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന സംവാദത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അണിചേരും. എങ്ങനെയായിരിക്കണം 2050ലെ കേരളം, കൊച്ചു കേരളത്തിന്‍റെ വലിയ ഭാവിയിലേക്ക് വാതില്‍ തുറക്കുന്ന ചര്‍ച്ചകളിലേക്ക് വഴി തുറക്കുകയാണ് എല്ലാ കാലത്തും മലയാളികള്‍ക്കൊപ്പമുള്ള ഏഷ്യാനെറ്റ് ന്യൂസ്.

അബുദാബിയായിരുന്നു ഏഷ്യാനെറ്റ് ഗ്ലോബല്‍ കേരള ബിസിനസ് സമ്മിറ്റിന്‍റെ ആദ്യ വേദി. ചെന്നൈയും തിരുവനന്തപുരവും കഴിഞ്ഞാണ് കേരളത്തിന്‍റെ വ്യവസായിക വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെത്തുന്നത്. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങള്‍ക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ വേദിയാകും. ഒരുക്കങ്ങളെല്ലാം പൂര്‍ണമായി. വ്യാപാരം, വ്യവസായം, നിയമം, സിനിമ തുടങ്ങി ആധുനിക കൊച്ചിയുടെ മാറുന്ന ജീവിത ശൈലികളടക്കം ഊന്നിയുള്ള ചര്‍ച്ചകളില്‍ സമൂഹത്തിലെ വിവധ തുറകളിലെ പ്രമുഖരുടെ നീണ്ട നിരതന്നെ അണിനിരക്കും. മന്ത്രി പി രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, മുന്‍ ഡിജിപി ജേക്കബ് പൊന്നൂസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകുന്ന കോണ്‍ക്ലേവില്‍ നാല് വിഷയങ്ങളിലൂന്നിയാണ് ചര്‍ച്ച. എല്ലാം സമയക്രമം പാലിച്ച് അവസാനിക്കും.